10:26pm 04 August 2026
NEWS
പ്രളയജലത്തിൽ വീണ് വിമുക്തഭടൻ മരിച്ചു
04/08/2026  07:09 PM IST
nila
 പ്രളയജലത്തിൽ വീണ് വിമുക്തഭടൻ മരിച്ചു

ചെങ്ങന്നൂർ:  പാണ്ടനാട്ടിൽ  പ്രളയജലത്തിൽ വീണ് വിമുക്തഭടൻ മരിച്ചു. പാണ്ടനാട് നാലാം വാർഡിൽ മുളപ്പോന്തറ ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന കല്ലിശ്ശേരി, ഉമയാറ്റുകര  ,വല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടേയും ഓമനക്കുട്ടിയുടേയും മകൻ പി.കെ. ശിവദാസാണ് (45) മരണമടഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ശിവദാസ് തന്റെ ബൈക്ക് സുരക്ഷിതമാക്കാനായി മിത്രമഠം പാലത്തിൽ കൊണ്ടുപോയി വച്ചിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെ ഈ ബൈക്ക് നോക്കുന്നതിനായി പോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ കണ്ണൂരിൽ ജോലി ചെയ്യുന്ന ഭാര്യ സജിതയെ വിവരമറിയിക്കുകയും, സജിത പോലീസിലും മറ്റ് അധികൃതർക്കും ഫോൺ വഴി പരാതി നൽകുകയുമായിരുന്നു.തിങ്കളാഴ്ച
രാവിലെ 7.30-ഓടെ പാണ്ടനാട്  മിത്രമഠം പാലത്തിൽ നിന്ന്, അൻപത് മീറ്റർ പടിഞ്ഞാട്ട്മാറി ജറുസലേം മാർത്തോമ്മാ ചർച്ചിനു സമീപം റോഡിലെ
വെള്ളക്കെട്ടിലാണ് ശിവദാസിന്റെ മൃതദേഹം കാണപ്പെട്ടത്. 
 സംഭവസ്ഥലത്തെത്തിയ പോലീസും റവന്യൂ സംഘവും തുടർനടപടികൾ സ്വീകരിച്ചു. ചുഴലി ദീനക്കാരനാണെന്ന് കരുതുന്നു.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെറിയനാട് പൊതു ശ്മശാനത്തിൽ
നടക്കുംഭാര്യ : സജിത, മകൻ -ശിവനന്ദ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.